Selfie Contest Eranad Online Tourism Areekode

beauty_portfolio_2

Eranad Online Selfie Contest 2019

ഏറനാട് ഓൺലൈൻ ടൂറിസം കുനിയിൽ (അരീക്കോട്) ശാഖാ ഉദ്ഘാടനാർത്ഥം നടത്തുന്ന Selfie Contest മത്സരത്തിന്റെ വിശദാംശങ്ങൾ...

BUMPER PRIZE: One Way Flight Ticket and Return AC VOLVO Bus Ticket. Winner can choose any route between Calicut (CCJ), Cochin (COK), Kannur (CNN), Bangalore (BLR) and Chennai (MAA).

മൊബൈൽ ഫോട്ടോഗ്രഫി പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭകൾക്ക് അവസരം നൽകുന്നതിനും വേണ്ടിയാണ് 'Eranad Online Selfie Contest' സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥി Email/Whatsapp വഴി അയച്ചു തരുന്ന സെൽഫി, Eranad Online Tourism-ത്തിന്റെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക്-ഇൻസ്റ്റാഗ്രാം പേജുകളിൽ Selfie Contest Official Frame-ൽ പോസ്റ്റ് ചെയ്യുന്നതും മത്സരാർത്ഥിയെ ടാഗ് ചെയ്യുന്നതുമായിരിക്കും. പ്രസ്തുത ഫോട്ടോക്ക് ലഭിക്കുന്ന Like, Comment & Share എന്നിവയെ അടിസ്ഥാനമാക്കിയാണ് വിജയികളെ തെരെഞ്ഞെടുക്കുക.

മത്സര നിയമാവലി & നിബന്ധനങ്ങൾ;

1) ലോകത്തെവിടെയുമുള്ള ആർക്ക് വേണമെങ്കിലും 'Eranad Online Selfie Contest'ൽ പങ്കെടുക്കാവുന്നതാണ്. പക്ഷെ, വ്യക്തിസുരക്ഷയുടെ ഭാഗമായി പങ്കെടുക്കുന്ന ആൾ നേരിട്ടയക്കുന്ന (Email/Whatsapp) ഫോട്ടോ മാത്രമേ മത്സരത്തിൽ ഉൾപ്പെടുത്തുകയുള്ളൂ.

Whatsapp Number: 944 765 0088 Emai: eranadgroup@gmail.com

2) 2019 ജനുവരി 11 മുതൽ ജനുവരി 30 വരെയുള്ള എൻട്രികൾ മാത്രമേ 'Eranad Online Selfie Contest'ൽ ഉൾപ്പെടുത്തൂ. ആദ്യം ലഭിക്കുന്ന എൻട്രികൾ അതാത് ക്രമത്തിൽ ഉടനെ തന്നെ ഒഫീഷ്യൽ പേജുകളിൽ പോസ്റ്റ് ചെയ്യുന്നതാണ്. നിങ്ങളെ Tag ചെയ്യുന്നതിന് വേണ്ടി ഓരോ മത്സരാർത്ഥിയും ഏറനാട് ഓൺലൈന്റെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജ് ആയ https://www.facebook.com/eranadonline/ Like ചെയ്യുകയോ അല്ലെങ്കിൽ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജ് ആയ https://www.instagram.com/eranadonline/ Follow ചെയ്യുകയോ വേണം. പേജ് ലൈക്ക്/ഫോളോ ചെയ്യാത്ത മത്സരാർത്ഥികൾ യാതൊരു കാരണവശാലും സമ്മാനത്തിന് അർഹരായിരിക്കില്ല.

3) ഗ്രൂപ്പ്/ഫാമിലി സെൽഫിയും മത്സരത്തിന് പരിഗണിക്കുന്നതാണ്. പക്ഷെ ഗ്രൂപ്പ് ലീഡർ നിശ്ചയിക്കുന്ന ഏതെങ്കിലും ഒരാളെ മാത്രമേ സമ്മാനത്തിന് പരിഗണിക്കുകയുള്ളൂ.

4) തികച്ചും ആരോഗ്യകരമായ ഒരു മത്സരമാണ് ഏറനാട് ഓൺലൈൻ ഉദ്ദേശിക്കുന്നത്. ഇതൊരു സൗന്ദര്യ മത്സരമോ ഫോട്ടോഗ്രഫി മത്സരമോ അല്ല. നിങ്ങളുടെ ഫോട്ടോക്ക് ലഭിക്കുന്ന Like, Comment & Share എന്നിവയെ അടിസ്ഥാനമാക്കിയാണ് വിജയികളെ തെരെഞ്ഞെടുക്കുക. ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും മത്സരാർത്ഥിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യുമെങ്കിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കൂടി ആകെ ലഭിക്കുന്ന പ്രതികരണമാണ് കണക്കിലെടുക്കുക. ഏതെങ്കിലും കാരണത്താൽ വോട്ടെടുപ്പിൽ തുല്യ സ്ഥാനം ഒന്നിലധികം പേർ പങ്കിട്ടാൽ ട്വിറ്ററിലെ പ്രതികരണങ്ങളുടെ എണ്ണവും കണക്കിലെടുക്കുന്നതായിരിക്കും.

5) 2019 ഫെബ്രുവരി 5, രാത്രി 11.55ന് മത്സരം അവസാനിക്കും. ഫെബ്രുവരി 6ന് ഓരോരുത്തർക്കും ലഭിച്ച വോട്ടുകൾ സ്ക്രീൻഷോട്ട് സഹിതം പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്‌. ശേഷം വിജയികളുടെ വിശദശാംശങ്ങൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

6) വിജയിക്ക് കോഴിക്കോട്, കൊച്ചി, കണ്ണൂർ, ബംഗളുരു, ചെന്നൈ വിമാനത്താവളങ്ങളിൽ ഏതെങ്കിലും ഒരു റൂട്ടിൽ വൺവേ വിമാന ടിക്കറ്റും, തിരികെ AC വോൾവോ ബസ് ടിക്കറ്റും സമ്മാനമായി നൽകുന്നതാണ്. യാത്രാ തീയ്യതി, യാത്രാ റൂട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി വിജയിക്ക് തീരുമാനിക്കാവുന്നതാണ്.

7) 'Eranad Online Selfie Contest' പൂർണ്ണമായും നിയന്ത്രിക്കുന്നത് ഏറനാട് ഗ്രൂപ്പിന്റെ പബ്ലിക്ക് റിലേഷൻഷിപ്പ് വിഭാഗമാണ്. അവരുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.

#EranadOnline #SelfieContest #EranadTourism